2012-03-30

ഇന്നായിരുന്നു കോളേജ് ഇലക്ഷന്‍. വളരെ പരിതാപകരമായ ഒരു സംഭവം, അല്ലാതെന്തു പറയാന്‍(അല്ലെ?). ഇവിടെ ഇലക്ഷനില്‍ ഒരാള്‍ ജയിക്കുന്നത് അയാളുടെ കഴിവു കാരണമല്ല, അയാളുടെ പാര്‍ട്ടി കാരണമാണ്. ഞാന്‍ SFIയുടെ കീഴില്‍ നിന്നാല്‍ ഞാന്‍ തീര്‍ച്ചയായും ജയിക്കും. UDSF ആണെങ്കില്‍ ജയിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുക തന്നെ ചെയ്യും. അപ്പോ ഞാനെന്താ കരുതേണ്ടത്? ഇവിടെ ആര്‍ക്കും എന്നെയല്ല, എന്റെ പ്രവര്‍ത്തനങ്ങളെയല്ല, പാര്‍ട്ടിയെയാണാവശ്യം. (കുട്ടികളൊക്കെ ഇനി എന്ന് ചിന്തിച്ചു തുടങ്ങും?).

അതുവരെ ഞാന്‍ നില്‍കാതിരുന്നതിന്ന് ഖേദിക്കും എന്നു പറഞ്ഞ പലരും ഞാന്‍ നില്‍ക്കാതിരുന്നത് നന്നായി എന്നു തിരുത്തി പറഞ്ഞു. കുട്ടികള്‍ക്കാവശ്യമില്ലെങ്കില്‍ പിന്നെ എനിക്കെന്തിന്?(അല്ലെ?). എന്തായാലും, SFI പതിവു പോലെ ജയിച്ചു. 3 സീറ്റ് UDSFഇന്നും, ബാക്കിയെല്ലാം SFIക്കും.