കൈനീട്ടം

സാധാരണ പോലെ തന്നെയാണ് ഇന്നത്തെ ദിവസവും തുടങ്ങിയത്. ഞാനൊറ്റക്കായിരുന്നു ഹോസ്റ്റലില്‍ കിടന്നുറങ്ങിയിരിന്നത്. രാവിലെ എണീറ്റു കോളേജില്‍ പോണോ വേണ്ടേ എന്നുള്ള സംശയത്തിലങ്ങിനെ ഇരിക്കുകയായിരുന്നു. പെട്ടെന്നെണീറ്റു നേരെ കടയില്‍ പോയി ഒരു സോപ്പും ചേരിയും വാങ്ങി. 100 രൂപ കൊടുത്തു. പക്ഷെ അവിടെ ചില്ലറയില്ലായിരുന്നു. “ഞാനിപ്പൊ കൊണ്ടുവന്നു തരാം” എന്നു പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് “കൈനീട്ടമാണ്” എന്നാണോ എന്നെനിക്കൊരു തോന്നല്‍. എന്തു ചെയ്യാം. ഒരു സോപ്പ് വാങ്ങുമ്പോള്‍ ഞാനോര്‍ത്തില്ലായിരുന്നു അങ്ങിനെ ഒരു പുലിവാല്‍ ഒപ്പമുണ്ടാകുമെന്ന്. എന്തായാലും ഹോസ്റ്റലിലെത്തി പണമെടുത്തു കൊടുത്തു. കുളിച്ചു നേരെ കോളേജില്‍ പോയി.