2013-01-17
ഹാവൂ… വല്ലാത്തൊരു ദിവസം തന്നെ… EISAയുടെ വക ആന്‍ഡ്രോയിഡ് വര്‍ക്ക്ഷോപ്പ് ഉണ്ടായിരുന്നു… ഞാനതിന്റെ ഒരു കാര്യവും ചെയ്തിരുന്നില്ല… എന്നാലും ഇന്ന് DSP പീരിയഡിലാണ് എനിക്ക് ഇന്ന് പണി കാര്യമായി കിട്ടിയത്… അതും ജലീല്‍ സാറെ വക…
“സാദിക്ക് പിന്നെ വല്യ ആളാ… കോളേജ് മുഴുവന്‍ അവന്റെ തലീലാന്നാ വിചാരം… എല്ലാ ശനീം ഞായറും ഒക്കെ ഇവിടുണ്ടാവും…”
“അത് പന്നെ…”
“എടോ, ഈ ദിവസൊക്കെ പണിക്ക് പോയാ നല്ല പൈസ കിട്ടും ടൊ… ദിവസം 500 വെച്ച് 1000മെങ്കിലും കിട്ടും… വല്ല പണിക്കും പൊയ്ക്കൂടെ?…”
“ഉം…”
“എനിക്കറിയാടോ അങ്ങിനെ പഠിക്കുന്നോരെ… ഞാന്‍ പഠിപ്പിച്ചവരുണ്ടെടോ അങ്ങിനെ… ഒന്നുല്യെങ്കി പെട്രോളടിക്കാള്ള പൈസെങ്കിലും അവര്‍ക്ക് കിട്ടും ടൊ…”
ആകെപ്പാടെ തൊലി ഉരിഞ്ഞ ഒരവസ്ഥ… എന്ത് പറയണമെന്നറീലാ, പറയാതെന്തു ചെയ്യണമെന്നും അറീലാ… ആ പറഞ്ഞതൊന്നും ഒരാളും കേള്‍ക്കാതിരുന്നില്ല എന്നതിനാല്‍ സൈക്ക്ള്‍മന്നു വീണ ചിരിയുമായി ഞാന്‍ മെല്ലെ ക്ലാസില്‍ നിന്നും വിട്ടു… ഹാവു… ഇനി എന്നും എങ്ങിനെങ്കിലും മൂപ്പരേം മുങ്ങി നടക്കണം…