സമരം

ഇന്ന് കലാലയത്തില്‍ പഠിപ്പൊന്നും നടന്നില്ലാ… സമരമായിരുന്നു… ABVPയുടെ വക… എന്തായാലും നല്ല ചൂടുള്ള വിഷയത്തിനാ സമരം… അതെ, 'ഇയര്‍ ഔട്ട്' തിരിച്ചു വരുന്നു… തല്ലുണ്ടാക്കാന്‍ ഹൈ കോര്‍ട്ടിന്റെ വക ഒരു സുവര്‍ണ്ണാവസരം… അച്ഛന്റെ പ്രായമുള്ളവരെ നായീന്നു വിളിക്കാനും, താന്‍ സംരക്ഷിക്കേണ്ട കെട്ടിടം എറിഞ്ഞു പൊളിക്കാനും, നേതാക്കന്‍മാരുടെ ആജ്ഞാപനങ്ങള്‍ക്ക് വിഡ്ഢികളായി വേഷം കെട്ടാനും, എല്ലാം…

എന്താണാവോ SFI സഖാക്കള്‍ സമരം വിളിക്കാതിരുന്നത്… മടുത്തുവോ അവര്‍ക്ക്? അതോ മനസ്സിലായോ അവര്‍ക്ക് ഇതെല്ലാം വെറും കോപ്രായത്തരങ്ങള്‍ മാത്രമാണെന്നു്? ഏയ്… ആവാന്‍ വഴിയില്ലാ… എല്ലാം കണ്ടറിയാം…