ഹോളി

ഇന്നു ഹോളി(?) ആയിരുന്നത്രെ, ഹോളി നിറങ്ങളുടെ ആഘോഷമാണല്ലോ… പലരും അത് ശരിക്കും ഉപയോഗപ്പെടുത്തി… കാണുന്ന പെണ്‍കുട്ടികളെ പലരേം പിടിച്ച് വെച്ച് മുഖത്ത് കളര്‍ തേച്ച് ഹോളി ആഘോഷിച്ചു(?)… ഷാള്‍ പിടിച്ചു വലിച്ചെറിഞ്ഞ, തല മുടി വലിച്ചു അതില്‍ പൊടി വിതറി ഒക്കെ ആയിരുന്നത്രെ ആഘോഷം…

'ഇന്ത്യന്‍ പീനല്‍ കോഡ്' പ്രകാരം ഇതു തന്നെയല്ലേ സ്ത്രീകള്‍ക്കെതിരേ ഉള്ള അക്രമം… അല്ലെങ്കില്‍ ഇതും സ്ത്രീകള്‍ക്കെതിരേ ഉള്ള അക്രമമല്ലേ…?

അഘോഷിക്കട്ടെ, എല്ലാരും… ഞാനാരാ അത് പാടില്ലെന്നു പറയാന്‍? അച്ഛനോ? അതോ സഹോദരനോ?… അല്ലാ… അതിനേക്കാള്‍, അവരുടെ ലവറോ?